കുട്ടികളെ തള്ളി ; തെരഞ്ഞെടുപ്പാണ് മുഖ്യം ; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ അവസാനവട്ട തയാറെടുപ്പ് നടത്തുന്നതിനിടെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ തെരഞ്ഞെടുപ്പിനപ്പുറത്തേക്കു മാറ്റി. 17-നു തുടങ്ങാന്‍ നിശ്‌ചയിച്ചിരുന്ന പരീക്ഷകള്‍ ഏപ്രില്‍ എട്ടു മുതലാകും നടത്തുക. പരീക്ഷ മാറ്റണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് ഇന്നലെ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ചു. ഏപ്രില്‍ എട്ടു മുതല്‍ 30 വരെ നടത്തുന്ന പരീക്ഷകളുടെ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
ഓണ്‍ലൈനായി പഠിച്ച കുട്ടികള്‍ രണ്ടു മാസമായി സ്‌കൂളില്‍ പോയി റിവിഷനും മോഡല്‍ പരീക്ഷയും പൂര്‍ത്തിയാക്കി ഹാള്‍ ടിക്കറ്റിനായി കാത്തിരിക്കെയാണ് പരീക്ഷത്തീയതി മാറ്റിയിരിക്കുന്നത്.
തെരഞ്ഞെടുപ്പു ജോലികളും പോളിങ് തയാറെടുപ്പുകളും മറ്റുമുള്ളതിനാല്‍ പരീക്ഷ മാറ്റണമെന്ന ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണു തീയതി മാറ്റത്തിലെത്തിയത്. പരീക്ഷ മാറ്റുന്നത് ജനുവരി മുതല്‍ തുടര്‍ച്ചയായി നടത്തിയ അധ്യയന ക്രമീകരണങ്ങള്‍ തകിടംമറിക്കുമെന്നു നിരവധി അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയതു കണക്കിലെടുക്കാതെയാണു പരീക്ഷ മാറ്റണമെന്നു സംസ്‌ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷനോട് അപേക്ഷിച്ചത്.
എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെയും ഉച്ച കഴിഞ്ഞും
മാറ്റിവച്ച എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമയക്രമം പുനഃക്രമീകരിച്ചു. ഏപ്രില്‍ എട്ടു മുതല്‍ 12 വരെ ഉച്ചയ്‌ക്കുശേഷവും 15 മുതല്‍ 29 വരെ രാവിലെയുമായിരിക്കും പരീക്ഷ.
Comments (0)